കാക്കനാട്: മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 64-ാമത് എൽ.ആർ.സി. സെമിനാർ സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ......
ദോഹ: വിസിറ്റ് ഖത്തർ സംഘടിപ്പിച്ച 'ഖത്തർ ത്രൂ യുവർ ലെൻസ്' (Qatar Through Your Lens) വീഡിയോ കണ്ടെന്റ് ക്രിയേഷൻ മത്സരത്തിൽ മലയാളി പ്രതിഭകൾക്ക് വൻ നേട്ടം. ഖത്തറിന്റെ സാംസ്കാരിക പൈതൃകവും തനത് ജീവിതരീതികളും ദൃശ്യഭംഗിയും ഒപ്പിയെടുക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കുമായി നടത്തിയ മത്സരത്തിൽ, വീഡിയോ വിഭാഗത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് സ്ഥാനങ്ങളും പ്രവാസി മലയാളികൾ സ്വന്തമാക്കി.
തലശ്ശേരിസ്വദേശിയായ
മിഥിലാജ് കൈവേലിക്കലാണ് ഒന്നാം സ്ഥാനംനേടിയത്.
രാജ്യത്തിന്റെ പരമ്പരാഗത-ആധുനിക കാഴ്ചകളെ കോർത്തിണക്കി ഒന്നാമതെത്തിയ മിഥിലാജിന് 1.5 ലക്ഷം ഖത്തർ റിയാലാണ് (ഏകദേശം 39 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കുക. ......
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. അക്കൗണ്ട് തിരിച്ചുപിടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ......
പോലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്പിമാർ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.
ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചർച്ചയാകും. ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. ......
തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറും ടിവികെ നേതാവുമായ ജോസഫ് വിജയിന്റെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാകുമ്പോൾ അത് ദേശീയതലത്തിൽ ഉയർത്തുന്ന രാഷ്ട്രീയ കൗതുകം വളരെ വലുതാണ്. ആറു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട്ടിൽ അധികാരത്തിന്റെ ഗന്ധം ശ്വസിക്കുന്നത്. ......

ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി രാജീവ്ജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കിയും പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുമാമയിലെ ഇൻകാസ് ഓഫീസിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഇന്ത്യയുടെ ആധുനികവൽക്കരണത്തിനും സാങ്കേതിക മുന്നേറ്റങ്ങൾക്കും ശക്തമായ അടിത്തറ പാകിയ ദീർഘദർശിയായ നേതാവായിരുന്നു രാജീവ്ജി എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യുഗത്തിന്റെ ഈ കാലഘട്ടത്തിൽ രാജ്യം കൈവരിച്ച സാങ്കേതിക വളർച്ചകളുടെയും ഡിജിറ്റൽ മുന്നേറ്റങ്ങളുടെയും അടിസ്ഥാന ശില്പികളിൽ ഒരാളായി രാജീവ്ജിയെ ചരിത്രം രേഖപ്പെടുത്തുന്നുവെന്നും യോഗം വിലയിരുത്തി.
കമ്പ്യൂട്ടറൈസേഷനും ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നവീകരണങ്ങൾക്കും അദ്ദേഹം നൽകിയ പ്രോത്സാഹനവും, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഇന്ത്യയെ ലോകത്തിനൊപ്പമെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും രാജ്യത്തിന്റെ വളർച്ചയ്ക്ക് നിർണായകമായി മാറിയെന്നും അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു.
യുവജനങ്ങളുടെ ശക്തിയിലും പങ്കാളിത്തത്തിലും അതിയായ വിശ്വാസമർപ്പിച്ച നേതാവായിരുന്നു രാജീവ്ജി. രാജ്യത്തിന്റെ ഭാവി യുവത്വത്തിന്റെ കരങ്ങളിലാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, അധികാര വികേന്ദ്രീകരണത്തിനും ജനപങ്കാളിത്തത്തിനും നൽകിയ പ്രാധാന്യവും ഇന്നും പ്രസക്തമാണെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ദിഖ് പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അനുസ്മരണ പ്രഭാഷണം നടത്തി. ......
മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കൂടുതൽ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കാൻ മുസ്ലിം ലീഗ്. പാർട്ടി നേതൃത്വത്തിന്റെ മുൻകൂർ അനുമതിയില്ലാതെ നിയമനങ്ങൾ നടത്തരുതെന്നും, കീഴ്ഘടകങ്ങളുടെ ശുപാർശയില്ലാത്തവരെ പരിഗണിക്കരുതെന്നും മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ......
കൊച്ചി: മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ബിലാൽ എന്ന എസ്. ശ്രീകുമാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ......